ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ ഭാഗമായി ഉള്ളിയേരി എയുപി സ്കൂളിൽ നടന്ന സ്കൂൾ തല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബീന നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് എൻ പി ഗിരീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ വി ബ്രജേഷ് കുമാർ, അനു ലതീഷ്, കെ റഷീദ, അരുണ, കെ എം ബിജു, സാലിഹ, കെ വി സുരേഷ്, തുഷാര, പ്രഭാകരൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,
ഹെഡ്മാസ്റ്റർ പി.എം ദിനേശൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി കെ സുജ നന്ദിയും രേഖപ്പെടുത്തി.
Inauguration of breakfast distribution at Ullieri AUP School